കുവൈറ്റിലെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് അല്‍ നവാഫ് അല്‍ സബാഹ് നിയമിതനായി. ഇതുമായി ബന്ധപ്പെട്ട അമീരി ഉത്തരവ് ഇന്ന് പുറത്തുവന്നു.
കിരീടാവകാശി ഷെയ്ഖ് മിഷ്അല്‍ അഹ്മദ് അല്‍ സബാഹ് ആണ് അമീര്‍ നല്‍കിയ പ്രത്യേക ഭരണഘടനാ അധികാരപ്രകാരം പുതിയ പ്രധാനമന്ത്രിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ കാവല്‍ മന്ത്രിസഭയില്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ് ഷെയ്ഖ് അഹമ്മദ് നവാഫ്.