ദുബായിൽ ടാക്‌സി സർവീസ് നടത്താൻ അഞ്ച് പുതിയ കമ്പനികൾക്ക് ലൈസൻസ് ലഭിച്ചു.
Emarat Al Youm ന്റെ റിപ്പോർട്ട് പ്രകാരം Uber, Careem എന്നിവയ്‌ക്ക് പുറമേ ദുബായിൽ XXride.
WOW,Koi,Wikiride, DTC റൈഡ്-ഷെയറിംഗ് കമ്പനികളും പ്രവർത്തിക്കുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
ദുബായുടെ കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയും ടൂറിസം മേഖലയും ടാക്‌സി സേവനങ്ങളുടെ വർദ്ധിച്ച ഡിമാൻഡും എമിറേറ്റിന്റെ ഗതാഗത മേഖലയിൽ നിക്ഷേപം നടത്താൻ സ്റ്റാർട്ടപ്പുകളെ ആകർഷിച്ചതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.