യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനൊരുങ്ങി മന്ത്രാലയം

The ministry is set to impose new fines on companies that do not pay salaries on time in the UAE

യുഎഇയുടെ വേജസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ (WPS) വരുത്തിയ പുതിയ ഭേദഗതികൾ പ്രകാരം തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ പുതിയ പിഴ ചുമത്തുമെന്ന് ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.

തൊഴിലാളികളുടെ ശമ്പളം നൽകാനുള്ള കാലതാമസത്തിന്റെ കാലാവധി, സ്ഥാപനത്തിന്റെ വലിപ്പം, ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ എണ്ണം എന്നിവയെ ആശ്രയിച്ചിരിക്കും പിഴ.

ഹ്യൂമൻ റിസോഴ്‌സ്, എമിറേറ്റൈസേഷൻ മന്ത്രി ഡോ അബ്ദുൾറഹ്മാൻ അബ്ദുൾമന്നൻ അൽ അവാർ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചതിനെ തുടർന്നാണ്‌ ഈ പ്രഖ്യാപനം വന്നത്.

കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അതിന്റെ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ വലുപ്പം പരിഗണിക്കാതെ നിരീക്ഷിക്കുമെന്ന് പ്രമേയം വ്യവസ്ഥ ചെയ്യുന്നു. ഫീൽഡ് സന്ദർശനങ്ങളിലൂടെയും ഇലക്ട്രോണിക് മോണിറ്ററിങ്ങിലൂടെയും ഇത് നടപ്പാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!