അസ്ഥിരമായ കാലാവസ്ഥ : ഖോർ ഫക്കാനിലെ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ട് താൽക്കാലികമായി അടച്ചു.

Unstable weather- Tourist hotspot Khor Phakan has been temporarily closed.

അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഖോർ ഫക്കാനിലെ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ട് ”അൽ സുഹുബ് വിശ്രമകേന്ദ്രം” ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.

ഖോർ ഫക്കാനിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ക്ലൗഡ് ലോഞ്ച്, സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതും തീരദേശ നഗരത്തെ അഭിമുഖീകരിക്കുന്നതുമായ ഒരു മലയോര വിശ്രമ കേന്ദ്രമാണ്.ഖോർഫക്കാനിലും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും രാവിലെ മുതൽ കനത്ത മഴ പെയ്തിരുന്നു. കനത്ത മഴയെ തുടർന്ന് കല്ലുകൾ വീണതിനെത്തുടർന്ന്ഇന്ന് പുലർച്ചെ ഷാർജ പൊലീസ് അൽ ഹരായി-ഖോർഫക്കൻ റോഡ് അടച്ചിരുന്നു.

നിലവിലെ കാലാവസ്ഥയെത്തുടർന്ന് ഒരു ഡ്രൈവ്-ത്രൂ കോവിഡ്-19 ടെസ്റ്റിംഗ് സെന്റർ അടച്ചതായി ഫുജൈറ പോലീസ് അറിയിച്ചിട്ടുണ്ട്. കനത്ത മഴയിൽ ചില തെരുവുകളിൽ വെള്ളം കയറിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!