ദുബായിലെ ഒരു ജ്വല്ലറിയിൽ മോഷണം നടത്തി സ്ഥലം വിടാൻ നോക്കിയ രണ്ട് പേരടങ്ങുന്ന യൂറോപ്യൻ സംഘത്തെ വിമാനത്താവളത്തിൽ വെച്ച് ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.
ഒരു കടയുടെ ഡിസ്പ്ലേ വിൻഡോയിൽ നിന്ന് ആഭരണങ്ങൾ മോഷണം പോയതായി ദുബായ് പോലീസിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലേക്ക് അടിയന്തര കോൾ ലഭിച്ചതിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ്. പോലീസ് പട്രോളിംഗ് ഉടൻ സംഭവസ്ഥലത്തേക്ക് അയച്ചു. പോലീസ് കടയുടമയുമായി സംസാരിച്ച് മോഷണം സ്ഥിരീകരിച്ചു.
മുഖംമൂടികൾ, സൺഗ്ലാസ്, ഫ്ലാറ്റ് തൊപ്പികൾ എന്നിവയ്ക്ക് പിന്നിൽ മുഖം മറച്ചിരിക്കുന്ന പ്രതികൾ കുറ്റകൃത്യം ചെയ്തതായി വെളിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ ദുബായ് പോലീസ് പിന്നീട് അവലോകനം ചെയ്തു. കൃത്യം നടത്തുന്നതിന് മുമ്പ് പ്രതികൾ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ കയറി വേഷംമാറി എത്തിയിരുന്നതായി വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. ചില സൈലന്റ് ടൂളുകൾ ഉപയോഗിച്ചാണ് ഇവർ കടയുടെ ജനൽ തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ചത്.
കുറ്റകൃത്യം ചെയ്ത ശേഷം, വസ്ത്രം മാറുന്നതിനായി പ്രതികൾ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പ്രവേശിച്ച് ഹോട്ടലിലേക്ക് മടങ്ങുകയും ചെരുപ്പുകളും വേഷവിധാനത്തിനുള്ള ഉപകരണങ്ങളും ഒരു വേസ്റ്റ് ബിന്നിൽ വലിച്ചെറിയുകയും ചെയ്തതായും ദുബായ് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. പാം ജുമൈറയ്ക്കും ദുബായ് മറീനയ്ക്കും സമീപമുള്ള അൽ സുഫൂഹ് ഏരിയയിലാണ് ഹോട്ടലെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ 1.30നാണ് മോഷണം നടന്നത്.
മണിക്കൂറുകൾക്ക് ശേഷം ദുബായ് വിമാനത്താവളത്തിൽ നിന്ന് വിമാനം കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
In a sophisticated police operation, the Dubai Police have recently arrested two Europeans for stealing expensive jewellery from a store within 12 hours of receiving the theft report, despite using deceptive methods of disguise, including eyeglasses and wigs.#Operation_Tracker pic.twitter.com/JSRNeXnoaL
— Dubai Policeشرطة دبي (@DubaiPoliceHQ) July 27, 2022