കനത്ത മഴ : വെള്ളപ്പൊക്കത്തിൽപ്പെട്ടവരെ സഹായിക്കാൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി യുഎഇ സൈന്യം

Heavy rains- UAE Army participates in rescue operations to help flood victims

ഇന്നലെ ബുധനാഴ്ചയുണ്ടായ കനത്ത മഴയിൽ ഫുജൈറ എമിറേറ്റിൽ വെള്ളം കയറിയതിനെ തുടർന്ന് യുഎഇ സൈന്യം ഫുജൈറയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

എമിറേറ്റിലെ സിവിൽ അധികാരികളെ പിന്തുണയ്ക്കുന്നതിനായി യുഎഇ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് ഓപ്പറേഷൻ ലോയൽ ഹാൻഡ്‌സ് പ്രഖ്യാപിച്ചതായി പ്രതിരോധ മന്ത്രാലയം ഇന്ന് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു.

കനത്ത മഴയെത്തുടർന്ന് യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിൽ ബുധനാഴ്ച വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിൽ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വാഹനങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. ഒറ്റപ്പെട്ടുപോയ ചില താമസക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!