കനത്ത മഴയെത്തുടർന്ന് യു എ ഇയുടെ വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ വൻ വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് ഇതിനകം ഏഷ്യൻ പ്രവാസികളായ ഏഴ് പേർ മരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.
എമിറേറ്റ്സിലെ വെള്ളപ്പൊക്കത്തിൽ ആറ് ഏഷ്യൻ പൗരന്മാരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും എമിറേറ്റുകളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. വിപുലമായ തിരച്ചിലിന് ശേഷം ഏഴാമത്തെ ഒരു ഏഷ്യക്കാരനെ കൂടി മരിച്ച നിലയിൽ കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.
ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ അലി സലേം അൽ തുനൈജി പറഞ്ഞു.