കിഴക്കൻ യുക്രൈനിൽ ഡോണെറ്റ്സ്ക് പ്രവിശ്യയിൽ ജയിലിനു നേർക്കുണ്ടായ മിസൈലാക്രമണത്തിൽ യുദ്ധത്തടവുകാരായ 40 പേർ മരിച്ചു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ പേരിൽ റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരി.
റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 40 തടവുകാരാണു കൊല്ലപ്പെട്ടത്. 75 പേർക്കു പരിക്കേറ്റു. വിമതരുടെ നിയന്ത്രണത്തിലുള്ള ഒലെനിവ്ക പട്ടണത്തിലെ ജയിലാണു തകർന്നത്. യുഎസ് നിർമിത ഹൈമാർസ് മിസൈലുകൾ ഉപയോഗിച്ചു യുക്രെയ്ൻ സേന നടത്തിയ ആക്രമണമാണെന്നു റഷ്യ ആരോപിച്ചു. എന്നാൽ, റഷ്യയാണ് ജയിലിൽ ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ കുറ്റപ്പെടുത്തി.