യുഎഇയിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ഏഷ്യൻ വംശജരായ ഏഴ് പേർ മരിച്ചതായി സ്ഥിരീകരിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
അതിൽ 5 പേർ പാകിസ്ഥാൻ പൗരന്മാരാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
അഞ്ച് പാകിസ്ഥാൻ പൗരന്മാർക്ക് വെള്ളപ്പൊക്കത്തിൽ ജീവൻ നഷ്ടപ്പെട്ടതായും കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ നാശനഷ്ടങ്ങളിൽ യുഎഇക്ക് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
“മരണപ്പെട്ടവരുടെ കുടുംബങ്ങളോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു. യുഎഇയിലെ സഹോദരങ്ങളോടും ഗവൺമെന്റിനോടും പാകിസ്ഥാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു,” പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.