ഷാർജയ്ക്കും ഫുജൈറയ്ക്കും ഇടയിലുള്ള ഇന്റർസിറ്റി ബസുകൾ 2022 ഓഗസ്റ്റ് 3 ബുധനാഴ്ച മുതൽ പുനരാരംഭിച്ചതായി ഷാർജ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യുഎഇയിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും എമിറേറ്റുകൾക്കിടയിലുള്ള ഈ സർവീസുകൾ താൽകാലികമായി നിർത്തിവെച്ചിരുന്നു.
ഫുജൈറ വഴി ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലേക്കുള്ള രണ്ട് റൂട്ടുകളിലെ സർവീസുകളാണ് ( ലൈൻ 116 ഷാർജ-ഫുജൈറ-ഖോർഫക്കാൻ, ലൈൻ 611 ഷാർജ-ഫുജൈറ-കൽബ ) ഗതാഗത അതോറിറ്റി നിർത്തിവച്ചിരുന്നത്