ഇന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം യു എ ഇയിൽ പെയ്ത കനത്ത മഴയെ തുടർന്ന് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ അധികൃതർ കോഡ്-റെഡ് അലർട്ടുകൾ പുറപ്പെടുവിച്ചു. അൽഐനിലും ദുബായുടെ ചില ഭാഗങ്ങളിലും കനത്ത മഴ പെയ്തതായി എൻസിഎം അറിയിച്ചു.
ദുബായിലെ മാർഗം, അൽ ലബാബ്, ലിസൈലി, ഷാർജയിലെ അൽ ഫയ, അൽ അമേര, അൽ ഐനിലെ അൽ ദാഹിർ തുടങ്ങിയ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴയോടൊപ്പം അപകടകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.