അജ്മാനിൽ കാണാതായ കുട്ടിയെ കണ്ടെത്തിയതായി അജ്മാൻ പൊലീസ് അറിയിച്ചു.
കാണാതായതായി പരാതിപ്പെട്ട കുട്ടിയെ ഉദ്യോഗസ്ഥർ കണ്ടെത്തി 14 മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് എത്തിച്ചതായി അൽ നുഐമിയ പോലീസ് സ്റ്റേഷൻ മേധാവി ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അബു ഷെഹാബ് പറഞ്ഞു. വീട്ടുകാരുമായി വഴക്കിട്ടാണ് 13 വയസ്സുള്ള കുട്ടി വീട് വിട്ടിറങ്ങിയത്.
പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകിയതിന് ശേഷം, വീട്ടിലേക്ക് സുരക്ഷിതനായി കുട്ടിയെത്തിയിട്ടും കാണാനില്ലെന്ന കിംവദന്തികൾ ഓൺലൈനിൽ പ്രചരിച്ചതായി ലെഫ്റ്റനന്റ് കേണൽ അബു ഷെഹാബ് പറഞ്ഞു. സ്ഥിരീകരിച്ചതും ഔദ്യോഗികവുമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടണമെന്നും യുഎഇ അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു.
شرطة عجمان تنفي إشاعة فقدان طفل في امارة عجمان pic.twitter.com/4uqeBE8h0p
— ajmanpoliceghq (@ajmanpoliceghq) August 5, 2022