യു എ ഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിൽ താഴെയെത്തി. ഇന്ന് 2022 ഓഗസ്റ്റ് 5 ന് പുതിയ 998 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 989 പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 കോവിഡ് മരണവും രേഖപ്പെടുത്തി.
998 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 996,775 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,337 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 989 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ മുക്തി നേടിയവരുടെ എണ്ണം 975,590 ആയി,
244,993 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 998 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 18,848 ആണ്.