യുഎഇയിൽ വാഹനാപകടങ്ങളിൽ ഏറ്റവുമധികം ഇരയാകുന്നത് 30-40 വയസ്സിനിടയിലുള്ള വ്യക്തികളാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വ്യക്ത്മാക്കുന്നു.
കൂടാതെ, രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെയാണെന്നും അത് ഏറ്റവും കൂടുതൽ നടക്കുന്നത് വൈകിട്ട് 6 മുതൽ 8 വരെയും 12 മുതൽ 2 വരെയാണെന്നും റിപ്പോർട്ട് പറയുന്നു.
ബോധവൽക്കരണ ഗ്രൂപ്പായ റോഡ് സേഫ്റ്റി യുഎഇയും ഓട്ടോ ഇൻഷുറർമാരായ ടോക്കിയോ മറൈനും 2,500 വേനൽക്കാല ക്ലെയിമുകൾ പഠിച്ച ശേഷമാണ് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്. ഇന്ത്യക്കാർ, യുഎഇ പൗരന്മാർ, ഈജിപ്തുകാർ, പാക്കിസ്ഥാനികൾ, ഫിലിപ്പിനോകൾ എന്നിവരാണു അപകടങ്ങളിൽ ഏറ്റവുമധികം ഉൾപ്പെട്ടിരിക്കുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു.