ഷാർജയിലെ ഖോർഫക്കാനിൽ പുതിയ പെയ്ഡ് പാർക്കിംഗ് സോണുകൾ ആരംഭിക്കും. പുതിയ പാർക്കിംഗ് സംവിധാനം ഖോർ ഫക്കൻ മുനിസിപ്പാലിറ്റി ഓഗസ്റ്റ് 4 വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്, ഇത് ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും.
ശൈഖ് ഖാലിദ് സ്ട്രീറ്റിലെ ഈ പണമടച്ചുള്ള പാർക്കിംഗ് സമയം രാവിലെ 8 മുതൽ രാത്രി 10 വരെ ആയിരിക്കും, വെള്ളിയാഴ്ച ഇത് സൗജന്യമാണ്. കോർണിഷ് സ്ട്രീറ്റ്, ഷീസ് പാർക്ക്, അൽ റഫീസ അണക്കെട്ട് എന്നിവിടങ്ങളിൽ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ മുതൽ രാത്രി 10 വരെ ആയിരിക്കും. പുതിയ പെയ്ഡ് പാർക്കിംഗ് സോണുകളിൽ 2 ദിർഹം മുതലാണ് ഫീസ്.
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഷാർജ പൗരന്മാർക്ക് പാർക്കിംഗ് സ്ഥലങ്ങൾ സൗജന്യമായി ഉപയോഗിക്കാമെന്നും അതോറിറ്റി അറിയിച്ചു.
ഈ സൗകര്യം ലഭിക്കുന്നതിന് മുതിർന്ന പൗരന്മാർ ചില രേഖകൾ സമർപ്പിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. രേഖകൾ ഖോർ ഫക്കാൻ മുനിസിപ്പാലിറ്റി വെബ്‌സൈറ്റ് www.khormun.gov.ae വഴി ഓൺലൈനായോ ഖോർ ഫക്കാനിലെ അൽ മുദിഫി ഏരിയയിലെ ആസ്ഥാനത്ത് നേരിട്ടോ സമർപ്പിക്കാം.