വേനലവധി കഴിഞ്ഞ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രവാസികൾ യുഎഇയിലേക്ക് മടങ്ങുന്നതിനാൽ വിമാനടിക്കറ്റ് ഈ മാസം 45 മുതൽ 50 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രാവൽ ഏജന്റുമാർ വ്യക്‌തമാക്കുന്നു.
കൊച്ചി, കോഴിക്കോട്, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റുകളുടെ ആവശ്യം കുത്തനെ ഉയരുന്നതായി ട്രാവൽ ഏജന്റുമാർ റിപ്പോർട്ട് ചെയ്യുന്നു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള ടിക്കറ്റുകളുടെ ആവശ്യവും ഉയരുന്നതായി ട്രാവൽ ഏജന്റുമാർ പറഞ്ഞു.
വേനൽക്കാല അവധിക്ക് ശേഷം ബിസിനസ്സ് യാത്രകൾ പുനരാരംഭിക്കാൻ പോകുന്നതിനാൽ, ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള യുഎഇയിലേക്കുള്ള വൺവേ ടിക്കറ്റുകളുടെ വില ഓഗസ്റ്റ് 15 ന് ശേഷം 45 മുതൽ 50 ശതമാനം വരെ ഉയരുമെന്നും അവർ പറഞ്ഞു.