റാസൽഖൈമയിലെ ഒരു റോഡ് താത്കാലികമായി അടച്ചതിനാൽ ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് വാഹനയാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷോക – ദഫ്ത റോഡ് ആണ് താത്കാലികമായി അടച്ചിട്ടത്.
ഈ റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ ബദൽ വഴികൾ തേടാൻ വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അതോറിറ്റി ട്വീറ്റിൽ അറിയിച്ചു.
നേരത്തെ, മലയോരങ്ങളിൽ താമസക്കാരോട് ജാഗ്രതയോടെ വാഹനമോടിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. താഴ്‌വരകളിൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കാനും വാഹനമോടിക്കുന്നവർ അഭ്യർത്ഥിച്ചു.