ഓഗസ്റ്റിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞതിനെ തുടർന്ന് മുമ്പ് വർദ്ധിപ്പിച്ച ഷാർജ ടാക്സി താരിഫ് പിൻവലിച്ചു.
ടാക്‌സികളുടെ മിനിമം നിരക്ക് 17.50 ദിർഹത്തിൽ നിന്ന് 15.50 ദിർഹമായി കുറഞ്ഞതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കസ്റ്റമർ ഹെൽപ്പ് ലൈൻ ഏജന്റുമാർ സ്ഥിരീകരിച്ചു. ആഗസ്ത് ആറിന് എസ്ആർടിഎ സേവനങ്ങൾ ഉപയോഗിച്ച ടാക്സി റൈഡർമാരും മിനിമം നിരക്കുകളിൽ കുറവ് സ്ഥിരീകരിച്ചു.
രാജ്യത്തെ ഏറ്റവും പുതിയ ഇന്ധന വിലയെ അടിസ്ഥാനമാക്കി ഓരോ മാസവും ടാക്സി നിരക്ക് നിശ്ചയിക്കുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം മിനിമം നിരക്ക് 13.50 ദിർഹത്തിൽ നിന്ന് 17.50 ദിർഹമായി വർദ്ധിപ്പിച്ചിരുന്നു.