ദുബായ് ഹെൽത്ത് അതോറിറ്റിയും യുഎഇ ആരോഗ്യ മന്ത്രാലയവും അംഗീകരിച്ച ദുബായുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്വാസ്ഥ്യ ആയുർവേദ മെഡിക്കൽ ആൻഡ് വെൽനസ് ക്ലിനിക്കിന്റെ മാനേജിങ് ഡയറക്ടർ ജയരാജ് വൈദ്യ യു എ ഇയുടെ ഗോൾഡൻ വിസ സ്വീകരിച്ചു. ഷെയ്ഖ് ബുട്ടി ബിൻ സയീദ് ബിൻ ബുട്ടി അൽ മക്തൂമിൽ നിന്നാണ് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.