യുഎഇയിലെ കോവിഡ് കേസുകൾ ഒരു മില്ല്യൺ കടന്നു ; ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത്

UAE’s Covid-19 cases cross 1 million-mark; infection rate among lowest in the world

യുഎഇയിൽ ആദ്യത്തെ കോവിഡ് കേസ് കണ്ടെത്തി രണ്ടര വർഷത്തിന് ശേഷം, യുഎഇയുടെ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ ഒരു മില്ല്യണിലധികം ആയിട്ടുണ്ട്. കഴിഞ്ഞ 30 മാസത്തിനുള്ളിൽ രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനത്തോളം പേർക്ക് കോവിഡ് വൈറസ് രോഗം ബാധിച്ചിട്ടുണ്ട്.

യുഎഇയുടേതിന് സമാനമായ ജനസംഖ്യയുള്ള ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. ഇന്ന് ചൊവ്വാഴ്ച യു എ ഇയിൽ 919 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, ഇതുവരെയുള്ള ആകെ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 1,000,556 ആയി.

യു എ ഇയിൽ ഇന്ന് 2022 ഓഗസ്റ്റ് 9 ന് പുതിയ 919 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 859 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

919 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 1,000,556 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,337 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 859 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 979,362 ആയി,

197,921 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 919 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 18,857 ആണ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!