മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ നടത്തിയ പ്രതിഷേധം : യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

In-flight protest against Chief Minister- Notice to youth congress leaders to appear for questioning

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ നടത്തിയ പ്രതിഷേധത്തിൽ കൂടുതൽ നടപടിക്ക് ഒരുങ്ങി പൊലീസ്. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഫിഖിലിനും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡണ്ട് സുദീപ് ജയിംസിനുമാണ് പൊലീസ് നോട്ടീസ് നൽകിയത്.

ശംഖുമുഖം എ സി പിയുടേതാണ് നിർദ്ദേശം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് പൊലീസ് നടപടി. ദുൽഫിക്കിലിന് ഈ മാസം 13നും സുദീപിന് ഈ മാസം 16നും തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. പൊലീസിനോട് സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!