Search
Close this search box.

പ്രവാസി ഇന്ത്യ യുഎഇ പൊതുജനങ്ങൾക്കായി ജനകീയ ഓൺലൈൻ പ്രശ്നോത്തിരി സംഘടിപ്പിക്കുന്നു.

Pravasi India is organizing a popular online quiz for the UAE public.

ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്രദിന വാർഷികത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യ യുഎഇ പൊതുജനങ്ങൾക്കായിജനകീയ ഓൺലൈൻ പ്രശ്നോത്തിരി സംഘടിപ്പിക്കുന്നു.
സ്വാതന്ത്ര്യ സമര പോരാളികൾ, സ്വാതന്ത്ര്യ സമര ചരിത്രം , സ്മാരകങ്ങൾ, സംഭവങ്ങൾ , സ്ഥലങ്ങൾ തുടങ്ങിയവയെ കുറിച്ചായിരിക്കും ചോദ്യങ്ങൾ ഉണ്ടായിരിക്കുക. ഇന്ത്യയുടെ സ്വതന്ത്ര സമര ചരിത്രബോധവും പാരമ്പര്യവും സമര പോരാളികളെ ഓർത്തെടുക്കലുമാണ് ഈ മെഗാ ക്വിസ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്. ആർക്കും അനായാസം പങ്കെടുക്കാവുന്ന ലളിതമായ ചോദ്യങ്ങളും മത്സര രീതിയുമാണ് സംഘാടകർ തയ്യാറാക്കിയിരിക്കുന്നത്.

ആഗസ്ത് 15 ന് യു എ ഇ സമയം വൈകുന്നേരം 8PM മുതൽ 11PM മണി വരെ ഓൺലൈനായിട്ടാണ് മത്സരം .
വിജയികൾക്ക് ക്യാഷ് പ്രൈസ് ആയിരിക്കും നൽകുക. 15000 ഇന്ത്യൻ രൂപ ഒന്നാം സമ്മാനവും 10000 ഇന്ത്യൻ രൂപ രണ്ടാം സമ്മാനവും 5000 ഇന്ത്യൻ രൂപ മൂന്നാം സമ്മാനമായി നൽകുമെന്ന് പ്രവാസി ഇന്ത്യ യു എ ഇ ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് +971502418118 എന്ന നമ്പറുമായി ബന്ധപ്പെടുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്ക്ൽ ( tinyurl.com/indiaq2022) രജിസ്റ്റർ ചെയ്യുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts