ദുബായ്: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഉപയോക്താക്കള്‍ക്കായി ബമ്പര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കല്യാണ്‍ ജൂവലേഴ്സില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉടനടി ഇളവുകള്‍ സ്വന്തമാക്കാം എന്നതാണ് ആകര്‍ഷകമായ ഈ ഓഫറിന്റെ മേന്മ.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലിയില്‍ 75 ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 75 ശതമാനം വരെ ഇളവും സ്വന്തമാക്കാം. സവിശേഷമായ ഈ ഓഫര്‍ ഓഗസ്റ്റ് 11 മുതല്‍ 15 വരെ കല്യാണ്‍ ജൂവലേഴ്സിന്റെ ഈ മേഖലയിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്ത്തിയാക്കുന്നുവെന്നതില് കല്യാണ്‍ ജൂവലേഴ്സിന് അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന് പറഞ്ഞു. ഇന്ത്യയില്‍ തുടക്കംകുറിച്ച ആഗോളതലത്തിലുള്ള ആഭരണ ബ്രാന്‍ഡ് എന്ന നിലയില്‍ ഈ അവസരത്തില്‍ ഈ മേഖലയിലെ ഉപയോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനാണ് പരിശ്രമിക്കുന്നത്. കമ്പനിയുടെ തുടക്കം മുതല്‍ ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിനും വിപ്ലവകരമായ ഉപയോക്തൃകേന്ദ്രീകൃതമായ പദ്ധതികള്‍ അവതരിപ്പിക്കുന്നതിനുമാണ് പരിശ്രമിച്ചുവന്നിരുന്നത്. സ്വതന്ത്ര്യദിനത്തിലെ പ്രത്യേക ഇളവുകള്‍ നല്കുമ്പോള് ഇക്കാര്യത്തില്‍ ഒരുപടി കൂടി മുന്നോട്ടുനീങ്ങാനും ഈ അവസരത്തില്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്‍കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം 4-ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിവിധ പ്യൂരിറ്റി ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയ ആഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് വിറ്റഴിക്കുന്നത്. ഇതിനൊപ്പം നാലുതലത്തിലുള്ള സാക്ഷ്യപത്രത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കും.
കല്യാണ്‍ ജൂവലേഴ്സിന്റെ ഷോറൂമുകളില്‍ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണ ശേഖരമായ നിമാ, നൃത്തം ചെയ്യുന്ന ഡയമണ്ട് ആഭരണങ്ങളായ ഗ്ലോ എന്നിവയെല്ലാം ലഭ്യമാകും. കൂടാതെ സോളിറ്റയര്‍ ഡയമണ്ടുകള്‍ പോലെയുള്ള സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ഇവിടെയുണ്ട്.
ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്ക് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.