Search
Close this search box.

76-ാം സ്വതന്ത്ര്യദിനത്തില്‍ ഇന്ത്യയ്ക്കായി 5 ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

On the 76th Independence Day, Prime Minister Narendra Modi put forward 5 goals for India.

എഴുപത്തിയാറാം സ്വാതന്ത്ര്യദിനത്തില്‍ വികസിത ഇന്ത്യയ്ക്കായി 5 ലക്ഷ്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അടുത്ത 25 വര്‍ഷങ്ങള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. 2047 ഓടെ ഇന്ത്യ ഒരു വികസിത രാജ്യമായി മാറണം. ഇത് നേടാനായി 5 ലക്ഷ്യങ്ങള്‍ നമ്മള്‍ കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പൂർണ വികസിത ഭാരതം, അടിമത്ത മനോഭാവം ഇല്ലാതാക്കും, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യവും ഏകത്വവും, പൗരധർമ്മം പാലിക്കൽ എന്നിവയാണ് അദ്ദേഹം മുന്നോട്ട് വെച്ച ലക്ഷ്യങ്ങള്‍.

ഇന്ത്യയുടെ സ്ത്രീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഭീകരവാദം പലവട്ടം വെല്ലുവിളിയയുര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെ പോകുകയാണ്. ഇന്ത്യക്ക് ഇത് ഐതിഹാസിക ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക പാറി കളിക്കുന്നു. രക്തസാക്ഷികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കണം. രാഷ്ട്ര നിര്‍മ്മണത്തില്‍ നെഹ്റുവിന്‍റെ പങ്കും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

പുതിയദിശയിൽ നീങ്ങാനുള്ള സമയമാണിത്. 75 വർഷം നീണ്ട യാത്ര ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുകളിലും ഇന്ത്യ മുന്നേറി. ഈ ആഘോഷം ഇന്ത്യയിൽ ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts