ദുബായിൽ കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിച്ചിരുന്നെങ്കിൽ അപകടങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ക്രൗൺ പ്ലാസ ഹോട്ടലിന് പിന്നിലെ അൽ ഇബ്ദാ സ്ട്രീറ്റിൽ ആണ് ശനിയാഴ്ച രണ്ട് വാഹനങ്ങൾ ഇടിച്ച് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ഒരു വാഹനത്തിന്റെ ഡ്രൈവർ യു-ടേൺ ഇടുന്നതിന് മുമ്പ് റോഡ് വ്യക്തമാണോയെന്ന് പരിശോധിക്കുന്നതിൽ പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത മറ്റൊരു അപകടത്തിൽ, അൽ ഖൈൽ റോഡിൽ ഡ്രൈവ് ചെയ്യുന്നതിനിടെ ഉറങ്ങിപോയതിനെത്തുടർന്ന് ഒരു വാഹനമോടിക്കുന്നയാൾക്ക് പരിക്കേറ്റു, ബിസിനസ് ബേ എക്സിറ്റിന് സമീപം റോഡിന് നടുവിൽ വാഹനം മറിയുകയായിരുന്നു.