Search
Close this search box.

റാസ് അൽ ഖൈമയുടെ 1476 ഫ്രീക്വൻസിയിൽ റേഡിയോ കേരളം പ്രക്ഷേപണം ആരംഭിക്കുന്നു.

Radio Kerala starts broadcasting on 14.76 frequency of Ras Al Khaimah.

റാസ് അൽ ഖൈമ ഗവൺമെന്റിന്റെ കീഴിലുള്ള 1476 AM എന്ന ഫ്രീക്വൻസിയിൽ റേഡിയോ കേരളം എന്ന പേരിൽ പ്രക്ഷേപണം ആരംഭിക്കുന്നു. ചിങ്ങം ഒന്നായ ഇന്ന് ഈ ഫ്രീക്വൻസിയുടെ മലയാള പ്രക്ഷേപണമായ റേഡിയോ കേരളം എന്ന് പേരിട്ടിരിക്കുന്ന റേഡിയോയുടെ ട്രയൽ പ്രക്ഷേപണം ആരംഭിച്ചിരിക്കുകയാണ്.

ഞങ്ങളുടെ അന്വേഷണത്തിൽ ഓണത്തിന് മുൻപ് റെഗുലർ പ്രക്ഷേപണവും ഔപചാരികമായി പ്രക്ഷേപണവും ആരംഭിക്കുമെന്നുമാണ് അറിയാൻ കഴിഞ്ഞത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ മലയാളി ശ്രോതാക്കളെ ലക്ഷ്യമിട്ടുകൊണ്ട് വാർത്തകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വിധത്തിലാണ് റേഡിയോ കേരളം സജ്ജീകരിച്ചിരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. യു എ ഇയിലെ പരിചയ സമ്പന്നരായ വിവിധ പ്രമുഖ റേഡിയോ മാധ്യമ പ്രക്ഷേപകരാണ് റേഡിയോ കേരളയ്ക്ക് വേണ്ടി അണിനിരക്കുന്നതെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആകാശവാണിയിലൂടെ മലയാള സംഗീത പ്രേമികൾക്ക് പ്രിയങ്കരനായ ജി. ശ്രീറാം ( സെല്ലുലോയിഡ് സിനിമയിലെ ”കാറ്റേ കാറ്റേ” എന്ന ഗാനം ആലപിച്ച ) ആണ് പ്രോഗ്രാം ഡയറക്ടർ എന്ന് അറിയുന്നു. ഹിഷാം അബ്ദുൽ സലാം, ബൈജു ഭാസ്‌കർ തുടങ്ങിയവർ വാർത്താ വിഭാഗത്തിൽ ഉണ്ടാകുമെന്നാണ് ദുബായ്‌വാർത്തക്ക് മനസിലാക്കാൻ കഴിഞ്ഞത്. ഇതിന്റെ മാനേജ് മെന്റ് ഗ്രൂപ്പിന് നിലവിൽ ചില ടെലിവിഷൻ ചാനലുകളുമായും മറ്റുള്ള പ്രസിദ്ധീകരണങ്ങളുമായും ബന്ധമുണ്ടെന്ന് കേൾക്കുന്നു. കൂടുതൽ ഔപചാരികമായ വിവരങ്ങൾ പ്രതീക്ഷിക്കുകയാണ്‌.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts