ബുർജ് ഖലീഫയ്ക്ക് ചുറ്റും ഭീമാകാരമായ വലയം ”ഡൗൺടൗൺ സർക്കിൾ” വരുന്നു.
ദുബായ് ആസ്ഥാനമായുള്ള ഒരു വാസ്തുവിദ്യാ സ്ഥാപനത്തിന്റെ സഹസ്ഥാപകരാണ് നഗരത്തിന്റെ ആകാശരേഖയെ മാറ്റിമറിക്കുന്ന ഒരു സമൂലമായ ഡിസൈൻ ഉണ്ടാക്കിയത്.
നിർദിഷ്ട ഡിസൈൻ ഡൗൺടൗൺ ദുബായ്, ബുർജ് ഖലീഫ അയൽപക്കങ്ങൾ മുഴുവൻ വലയം ചെയ്ത് ഡൗൺടൗൺ സർക്കിൾ എന്ന് വിളിക്കപ്പെടുന്ന 500 മീറ്റർ ഉയരമുള്ള ഭീമാകാരമായ വളയത്തിൽ വലയം ചെയ്യും. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിർമാണം ഒരുങ്ങുന്നത്. ദുബായ് നഗരത്തിലെ നിരവധി കെട്ടിടങ്ങൾ രൂപകൽപന ചെയ്ത നജ്‌മസ് ചൗധരിയും സ്‌നേര സ്‌പേസിലെ നിൽസ് റെമെസും ചേർന്നാണ് ഈ സർക്കിൾ രൂപകൽപ്പന ചെയ്‌തത്. അഞ്ച് തൂണുകളിലാണ് ബുർജ് ഖലീഫക്ക് ചുറ്റും സർക്കിൾ നിർമ്മിക്കുക, ഇതിനകത്ത് കൂടി സഞ്ചരിക്കാൻ തൂങ്ങി കിടക്കുന്ന പോഡുകളുണ്ടാകും.
സാമൂഹ്യ-സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്ന പരീക്ഷണാത്മക രൂപകൽപ്പനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘടനകൾ രൂപകൽപ്പന ചെയ്യുന്ന ഒരു ഗ്രൂപ്പാണ് സ്‌നേര സ്‌പേസിലെ ആർക്കിടെക്റ്റുകൾ. ഈ സംവിധാനത്തെ പൊതു, സ്വകാര്യ, വാണിജ്യ ഇടങ്ങൾ അടങ്ങുന്ന ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും സ്വയം സുസ്ഥിരവും സ്വയം പര്യാപ്തവുമാക്കുകയും ചെയ്യും.
എന്നാൽ ഈ പദ്ധതിക്ക് എത്ര ചെലവ് വരുമെന്നോ എന്ന് നിർമാണം തുടങ്ങുമെന്ന കാര്യം അധികൃതർ പുറത്ത് വിട്ടിട്ടില്ല.