ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും പെട്ട് 22 പേര്‍ മരിച്ചു. വിവിധ പ്രദേശങ്ങലിലായുണ്ടായ ഉരുള്‍പ്പൊട്ടലിലും മറ്റുമായി നിരവധി പേര്‍ കൂടി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. ചാമ്പ ജില്ലയിലെ ബാനറ്റ് ഗ്രാമത്തില്‍ വീട് തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഇരുപത്തിനാല് മണിക്കൂറായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്.
കാങ്ഗ്ര ജില്ലയില്‍ ചക്കി നദിക്കു കുറുകെയുള്ള റെയില്‍പാലം പൂര്‍ണമായും തകര്‍ന്നു. നദിയിലെ ശക്തമായ ഒഴുക്കിലാണ് പാലം തകര്‍ന്നതെന്നാണ് വിവരം. പാലം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകി പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
The Chakki bridge in the Kangra district of Himachal Pradesh collapsed today after one of its three pillars was damaged completely as heavy rainfall continues in the state. #sshaawntv #indianow #himachalpradesh #Kangra #Rainfall#Bridge #flood pic.twitter.com/KXvzrMS139
— Siraj Noorani (@sirajnoorani) August 20, 2022