അബുദാബിയിൽ പാലത്തിൽ ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അപകടകരമായി സൈക്കിൾ അഭ്യാസം നടത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവിധ രാജ്യക്കാരായ ആളുകളെ അബുദാബി പോലീസ് അറസ്റ്റ് ചെയ്യുകയും അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തു.
അപകടകരമായി സൈക്കിൾ അഭ്യാസം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ സൈക്കിൾ ചവിട്ടുന്നതിനെക്കുറിച്ച് വീമ്പിളക്കുകയും ചെയ്തിരുന്നുഇവർ.
ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതും സോഷ്യൽ മീഡിയയിൽ ഇത്തരം ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതും ശിക്ഷാർഹമായ കുറ്റമാണെന്ന് അതോറിറ്റി അറിയിച്ചു.