യു എ ഇയിൽ ഇന്ന് 2022 ഓഗസ്റ്റ് 23 ന് പുതിയ 612 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 591 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.
612 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 1011,011 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,341 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 591 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 989,378 ആയി. 225,410 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 612 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 19,292 ആണ്.