ഷാർജയിൽ 2024 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. എമിറേറ്റ് എക്‌സിക്യുട്ടീവ് കൗൺസിൽ പുറത്തിറക്കിയ പ്രമേയം അനുസരിച്ച്, 2024 ജനുവരി 1 മുതൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം മൾട്ടി യൂസ് ബാഗുകളും മറ്റ് ബദലുകളും മറ്റ് ബദൽ സംവിധാനങ്ങളും ഏർപ്പെടുത്തും. 2024 ൽ പ്രാബല്യത്തിൽ വരുന്ന ഈ നീക്കത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഷാർജയിൽ 2022 ഒക്ടോബർ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് 25 ഫിൽസ് നൽകേണ്ടിവരും.
2024 ജനുവരി 1 മുതൽ, ഷാർജയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും മെറ്റീരിയലുകളും വ്യാപാരം ചെയ്യുന്നതോ ഉൽപ്പാദിപ്പിക്കുന്നതോ ഓഫർ ചെയ്യുന്നതോ ഇറക്കുമതി ചെയ്യുന്നതോ നിരോധിച്ചിരിക്കും.
നിരോധനം നടപ്പാക്കുന്നതിനുള്ള പദ്ധതികളും നയങ്ങളും രൂപീകരിക്കാൻ നഗരസഭാ കാര്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം ഉപയോഗവും പരിസ്ഥിതി സൗഹൃദവുമായ ബാഗുകളിലേക്ക് മാറാൻ താമസക്കാരെ സഹായിക്കുന്നതിന് ഉപഭോക്തൃ ബോധവൽക്കരണ പരിപാടികളും നടത്തും.