പാക്കിസ്ഥാനിലേക്ക് അബദ്ധത്തിൽ ബ്രഹ്മോസ് മിസെെൽ വിക്ഷേപിക്കപ്പെട്ട സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. സംഭവത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി വ്യേമസേന അറിയിച്ചു.
ഉദ്യോഗസ്ഥർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളിൽ (എസ്ഒപി) നിന്ന് വ്യതിചലിച്ചതാണ് മിസൈൽ അബദ്ധത്തിൽ വെടിവയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് കോർട്ട് ഓഫ് എൻക്വയറിയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.