യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ രണ്ട് ഇരട്ട കൊച്ചുമക്കളായ റാഷിദിനെയും ഷൈഖയെയും ലണ്ടനിൽ കളിപ്പിക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
ലണ്ടനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് ദുബായ് ഭരണാധികാരിയായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളാണ് ഷെയ്ഖ് റാഷിദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം, ഷെയ്ഖ ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം. ഇവരെ രണ്ട് പേരെയും ദുബായ് ഭരണാധികാരിയായ കളിപ്പിക്കുന്ന ചിത്രമാണ് വൈറൽ ആകുന്നത്. ഉപ്പുപ്പക്കൊപ്പം തണുത്ത കാലാവസ്ഥയില്‍ കളിക്കുകയാണ് രണ്ട് പേരും.
ഇംഗ്ലണ്ടിലെ തണുത്ത കാലാവസ്ഥയില്‍ കുട്ടികള്‍ രണ്ട് പേരും സ്വെറ്ററുകളാണ് ധരിച്ചിരിക്കുന്നത്. ഒരു ചിത്രത്തില്‍ അദ്ദേഹം കുട്ടികളിലൊരാളെ കൈപിടിച്ച് നടത്തുന്നതും കാണാം. ദുബായ് ഭരണാധികാരിക്കും കുടുംബത്തിനും ആശംസകള്‍ അറിയിച്ചുകൊണ്ട് യുഎഇയിലും പുറത്തുമുള്ള നിരവധിപ്പേര്‍ ചിത്രങ്ങളില്‍ക്ക് താഴെ കമന്റ് ചെയ്‍തിട്ടുണ്ട്.