ദുബായിലെ ജദ്ദാഫ് മേഖലയിലുണ്ടായ വൻ തീപിടിത്തം ഇപ്പോൾ നിയന്ത്രണവിധേയമാക്കിയതായി ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.
തീപിടിത്തത്തെ തുടർന്ന് ക്രീക്ക് പ്രദേശത്തിന് ചുറ്റും കനത്ത കറുത്ത പുകപടലങ്ങൾ ഉയർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ആളപായമോ പരിക്കോ ഇല്ലാതെ 20 മിനിറ്റിനുള്ളിൽ തീ അണച്ചതായി
സിവിൽ ഡിഫൻസ് അറിയിച്ചു.