പാകിസ്ഥാനിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു, ജൂൺ മുതൽ ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയോ പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ട്.
മഴയിലും വെള്ളപ്പൊക്കത്തിലും ജൂൺ 14 മുതൽ കുറഞ്ഞത് 1,033 പേർ മരിക്കുകയും 1,527 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അതിശക്ത മഴയില്‍ വടക്കന്‍ പ്രദേശമായ ഖൈബര്‍ പഷ്ണൂണ്‍ മേഖലയിലാണ് വന്‍ നാശനഷ്ടം സംഭവിച്ചിരുന്നത്.
ഓഗസ്റ്റ് 30 വരെ പ്രവിശ്യയിലെ എല്ലാ ജില്ലകളിലും മഴ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ മൂന്നര കോടിയോളം ജനങ്ങളെ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചിട്ടുണ്ട്. പ്രവിശ്യാ ദുരന്ത നിവാരണ സമിതി അതിശക്ത മഴയെ തുടര്‍ന്ന് സ്വാത് നദിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയതായി പ്രമുഖ പാക് പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്.