ഷാർജ സജ്ജ ഏരിയയിലെ താമസസ്ഥലത്ത് 20 വയസ്സുകാരൻ ഏഷ്യൻ പ്രവാസിയായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ശനിയാഴ്ച വൈകുന്നേരമാണ് 20 വയസ്സുകാരനായ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. തൊഴിലാളി ആത്മഹത്യ ചെയ്തതായി കരുതുന്നതായി പോലീസ് കൂട്ടിച്ചേർത്തു.
തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി തെളിഞ്ഞതായി ഒപ്പം താമസിക്കുന്നവർ പോലീസിനോട് പറഞ്ഞു. വിവരമറിഞ്ഞ് പോലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി. അവർ ആദ്യം മൃതദേഹം ആശുപത്രിയിലേക്കും പിന്നീട് ഫോറൻസിക് ലബോറട്ടറിയിലേക്കും മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് നിന്ന് വിരലടയാളവും മറ്റ് വിശദാംശങ്ങളും എടുത്തെങ്കിലും സംഭവത്തിൽ ആർക്കും പങ്കുണ്ടോയെന്ന് ഇതുവരെ സംശയിക്കുന്നില്ല.
പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സ്വന്തം ജീവനെടുക്കാൻ ശ്രമിക്കുന്നത് ക്രിമിനൽ നടപടിയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.