ഇറാഖിലെ അശാന്തിയെത്തുടർന്ന് ഇറാഖിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ നിർത്തിവയ്ക്കുകയാണെന്ന് ബജറ്റ് കാരിയർ ഫ്ലൈ ദുബായ് ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
താൻ രാഷ്ട്രീയം വിടുമെന്ന് ഷിയ പുരോഹിതൻ മൊക്താദ അൽ സദർ പറഞ്ഞതിനെ തുടർന്ന് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഉണ്ടായ കനത്ത ഏറ്റുമുട്ടലിൽ തിങ്കളാഴ്ച 20 ഓളം പേർ മരിച്ചിരുന്നു.
ബാഗ്ദാദിലെ കലാപ സാഹചര്യം കണക്കിലെടുത്ത്, ഓഗസ്റ്റ് 30, 31 തീയതികളിൽ ബാഗ്ദാദിലേക്കുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും ചൊവ്വാഴ്ച നൽകിയ പ്രസ്താവനയിൽ ഫ്ലൈ ദുബായ് വക്താവ് പറഞ്ഞു.