ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത് , പ്രധാനമന്ത്രി നരേന്ദ്രമോദി നാവികസേനയ്ക്ക് സമര്‍പ്പിച്ചു.

India's indigenously developed aircraft carrier INS Vikrant was commissioned to the Navy by Prime Minister Narendra Modi.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി കപ്പൽ ഐ എന്‍ എസ് വിക്രാന്ത് , പ്രധാനമന്ത്രി നരേന്ദ്രമോദി സേനക്ക് സമര്‍പ്പിച്ചു. കൊച്ചി കപ്പൽശാലയിലായിരുന്നു ചടങ്ങ്.രാജ്യത്തിൻറെ അഭിമാനമാണ് കേരളത്തിലെ സമുദ്രത്തിലെന്ന് പ്രധാനമന്ത്രി പറഞ്ഞു.വിക്രാന്ത് വിശിഷ്ടം. പരിശ്രമത്തിന്‍റെ പ്രതീകം.ഓരോ ഭാരതീയനും അഭിമാനിക്കുന്ന മുഹൂർത്തമാണിത്. വെല്ലുവിളികൾ ഉയർന്നു വന്നാലും നേരിടാൻ ഭാരതത്തിനു കഴിയും.

വിക്രാന്ത് തദ്ദേശീയമായി നിർമിച്ചതോടെ രാജ്യം ലോകത്തിന്റെ മുന്നിലെത്തി. പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനം. 21ആം നൂറ്റാണ്ടിലെ ഇന്ത്യയുടെ മുദ്രണമാണ് വിക്രാന്ത്.വിമാനവാഹിനി കപ്പൽ നിർമിക്കുന്ന രാജ്യങ്ങളുടെ ശ്രേണിയിൽ ഇന്ത്യയും ചേരുന്നു. നാവിക സേനക്ക് കരുത്തും ആത്മ ധൈര്യവും കൂടി. ആത്‌മനിർഭർ ഭാരതത്തിനായി സര്‍ക്കാര്‍ പ്രവർത്തിക്കുന്നു. തമിഴ് നാട്ടിലെയും യുപിയിലേയും പ്രതിരോധ ഉൽപന്ന നിർമാണ കോറിഡോർ മികച്ച രീതിയിൽ മുന്നേറുന്നു. തദ്ദേശീയ ഉൽപന്ന നിർമാണം രാജ്യത്തിനു മുതൽകൂട്ടാകുമെന്നും മോദി പറഞ്ഞു.

സ്വയം പ്രാപ്തതയുടെ പ്രതീകമാണ് വിക്രാന്തെന്ന് പ്രതിരോധമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞു. വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകും.പ്രതിരോധ ഉത്പ്പാദന മേഖലയിൽ വലിയ വളർച്ച നേടാനായെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!