ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമിത ഉപ്പ് ഗുഹഅൽഐനിൽ തുറന്നു. ഗൾഫ് മേഖലയിലെ ആദ്യത്തെ കൃത്രിമ സോൾട്ട് കേവാണിത്. ഈ ഉപ്പ് ഗുഹ 18 തരം രോഗങ്ങൾക്ക് ആശ്വാസമേകുമെന്നാണ് പറയുന്നത്.
171 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അൽഐനിലെ ഗ്രീൻ അൽ മുബഷറയിൽ കൃത്രിമ ഉപ്പുഗുഹ നിർമ്മിച്ചിരിക്കുന്നത്. ഡോ. ഷെയ്ഖ് സഈദ് ബിൻ തഹ്നൂൻ ആൽ നഹ്‍യാൻ ഉദ്ഘാടനം നിർവഹിച്ചു. പോളണ്ടിലെ ക്രകോവിലുള്ള പ്രകൃതിദത്ത ഉപ്പ് ഖനിയെ അടിസ്ഥാനമാക്കിയാണ് മരുഭൂമിയിലെ ഈ ഉപ്പ്ഗുഹയുടെ നിർമാണം. സോറിയാസിസ്, ആർത്രൈറ്റിസ്, ആസ്ത്മ തുടങ്ങി 18 അസുഖങ്ങൾക്ക് ഇവിടെ ചികിത്സതേടാൻ സൗകര്യമുണ്ടാകും. ചികിത്സ തേടുന്നവർ കിടക്കുന്ന സ്ഥലത്തെ ഉപ്പ് ഓരോ തവണയും മാറ്റും.
പോളണ്ടിലെ ക്രാക്കോവിൽ നിന്നുള്ള പ്രകൃതിദത്ത ഖനിയിൽ നിന്നാണ് ഉപ്പ് അൽഐനിൽ എത്തിച്ചത്.