യുഎഇയിൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇനിയും കുറയാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ
യുഎഇ സമയം രാവിലെ 9.10ന് സ്പോട്ട് ഗോൾഡ് 0.58 ശതമാനം കുറഞ്ഞ് ഔൺസിന് 1,693.66 ഡോളറിലെത്തി.
യുഎഇയിൽ, ബുധനാഴ്ച വിപണികൾ തുറക്കുമ്പോൾ 24K സ്വർണ്ണ വില ഗ്രാമിന് 1.75 ദിർഹം കുറഞ്ഞ് 205.0 ദിർഹമായി. അതുപോലെ, ഗ്രാമിന് 22K, 21K, 18K വിലകൾ യഥാക്രമം 192.75, Dh183.75, Dh157.5 എന്നിങ്ങനെ കുറഞ്ഞു. ആഗോള ബോണ്ട് വരുമാനം കുതിച്ചുയരുന്നതിനാൽ സ്വർണം അപകടമേഖലയിലേക്ക് തിരിച്ചെത്തിയതായി ഒൻഡയിലെ സീനിയർ മാർക്കറ്റ് അനലിസ്റ്റ് എഡ്വേർഡ് മോയ പറഞ്ഞു.