ദുബായിലെ പബ്ലിക് ബസ് സർവീസിലേക്ക് രണ്ട് പുതിയ റൂട്ടുകൾ കൂടി ചേർത്തതായി ദുബായിലെ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പുതിയ റൂട്ടുകൾ ദുബായ് നിവാസികൾക്കും സന്ദർശകരുടെ യാത്രകൾക്കും സൗകര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക ആർടിഎ ട്വിറ്ററിൽ പറഞ്ഞു.
ജബൽ അലി മെട്രോ സ്റ്റേഷനും ബ്ലൂവാട്ടർ ദ്വീപിനും ഇടയിൽ സർവീസുകൾ നടത്തുന്ന F57 എന്നതാണ് ആദ്യത്തെ പുതിയ റൂട്ട്. തിരക്കുള്ള സമയങ്ങളിൽ 30 മിനിറ്റ് ഇടവേളകളോടെ ബസുകൾ ജബൽ അലി മെട്രോ സ്റ്റേഷനിൽ നിന്ന് പതിവായി പുറപ്പെടും,
അൽ സഫ മെട്രോ സ്റ്റേഷനും അൽ ഖൂസ് ക്രിയേറ്റീവ് സോണിനും സർവീസുകൾ നടത്തുന്ന 110 എന്നതാണ് രണ്ടാമത്തെ പുതിയ റൂട്ട്. തിരക്കുള്ള സമയങ്ങളിൽ 12 മിനിറ്റ് ഇടവേളകളിൽ ബസുകൾ പുറപ്പെടും.
Check out the two new routes #RTA has added to the public bus service to facilitate #Dubai's residents' and visitors' commute. #Shail app helps you plan your journey & track bus locations & routes. #YourComfortMatters
Download it now and check the details:https://t.co/Hs8eUYNL6o pic.twitter.com/9JRbNClEdW— RTA (@rta_dubai) September 7, 2022