ബർഷ ഹൈറ്റ്‌സിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇന്നലെ ബുധനാഴ്ച രാത്രി തീപിടിത്തമുണ്ടായി. ദുബായ് സിവിൽ ഡിഫൻസ് അടിയന്തരാവസ്ഥയിൽ ഉടൻ ഇടപെടുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരുന്നു.
കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും അധികൃതർ സുരക്ഷിതമായി ഒഴിപ്പിച്ചതായും സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. തീപിടിച്ച കെട്ടിടത്തിന്റെ പുറംഭാഗത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.
Dubai Civil Defence teams have brought under control a fire on the façade of a residential building in Barsha Heights. All residents were earlier safely evacuated & no injuries have been reported from the incident. pic.twitter.com/mPMPWVOv3c
— Dubai Media Office (@DXBMediaOffice) September 7, 2022