എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനിലയിൽ ആശങ്ക.

Concerned about Queen Elizabeth's health.

ബ്രിട്ടീഷ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്ക. എലിസബത്ത് രാജ്ഞി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു.

രാജ്ഞിയുടെ ആരോഗ്യനിലയെ കുറിച്ച് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അനന്തരവകാശി പ്രിന്‍സ് രാജകുമാരനും മൂത്തമകന്‍ പ്രിന്‍സ് വില്യമും ബാല്‍മോറലിലെ കൊട്ടാരത്തിലേക്ക് തിരിച്ചു. ബാല്‍മോറലിലെ കൊട്ടാരത്തിലാണ് എലിസബത്ത് രാജ്ഞി കഴിയുന്നത്. കഴിഞ്ഞ ദിവസം രാജ്ഞി പങ്കെടുക്കേണ്ട പ്രിവി കൗണ്‍സില്‍ യോഗം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഞിയുടെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ ആശങ്ക രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ മുതലാണ് എലിസബത്ത് രാജ്ഞിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയത്. നടക്കാനും നില്‍ക്കാനും ബുദ്ധിമുട്ട് നേരിടുന്ന 96 വയസുള്ള രാജ്ഞിയെ ഇന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!