അച്ചൻകോവിൽ ആറിൽ പള്ളിയോടം മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായി. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആറൻമുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തിൽപ്പെട്ടത്. വലിയ പെരുംമ്പുഴ കടവിൽ രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
അപകടത്തിൽ ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ അദിത്യൻ, ചെറുകോൽ സ്വദേശി വിനീഷ് എന്നിവാരണ് മരിച്ചത്. ആദിത്യൻ പ്ലസ് ടു വിദ്യാർഥിയാണ്. ഒരാളെ കാണാതായി. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം. പള്ളിയോടത്തിൽ നിരവധി കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. ഇത് സാധൂകരിക്കും വിധമുള്ളതാണ് അപകട സമയത്തെ ദൃശ്യങ്ങൾ.