Search
Close this search box.

ഇന്ത്യയിലെ ആത്മഹത്യ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്തെന്ന് കണക്കുകൾ

According to estimates, Kerala ranks third in the suicide rate in India

കേരളത്തിൽ ആത്മഹത്യ നിരക്ക് വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 21.3 ശതമാനമാണ് വർധനവ്.രാജ്യത്ത് ആത്മഹത്യ നിരക്കിൽ മൂന്നാം സ്ഥാനത്താണ് കേരളം.ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷൻമാരാണ് .

കേരളത്തിലെ 5 വർഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ആത്മഹത്യകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2017 – 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കിൽ 2018ൽ അത് 8237 ,2019 ൽ ഇത് 8556 ,2020 – 8500 ,2021 ൽ 9549 എന്നിങ്ങനെയാണ് കണക്ക്.20 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. മൂന്ന് പുരുഷൻമാരിൽ ഒരു സ്ത്രീ എന്നാണ് കണക്ക്.അതായത് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷൻമാരാണ് എന്നർത്ഥം. ഇതിൽ തന്നെ വിവാഹിതരായ പുരുഷൻമാരാണ് ഏറ്റവും കൂടുതൽ അത്മഹത്യ ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!