Search
Close this search box.

മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതി ദുബായിൽ 85% പൂർത്തിയായി

World’s largest waste-to-energy project in Dubai now 85% complete

മാലിന്യത്തിൽ നിന്ന് ഊർജം എത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായ ദുബായ് വേസ്റ്റ് മാനേജ്‌മെന്റ് സെന്ററിന്റെ (DWMC) 85 ശതമാനവും പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തന ശേഷിയോടെ, DWMC പ്രതിവർഷം 1.9 ദശലക്ഷം ടൺ മാലിന്യം സംസ്കരിച്ച് പുനരുപയോഗ ഊർജമാക്കി മാറ്റും, പൂർത്തിയാകുമ്പോൾ 135,000 വീടുകൾക്ക് ആവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കും.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, സുസ്ഥിര വികസനത്തിനും ആഗോള മാതൃകയായി എമിറേറ്റിന്റെ പ്രൊഫൈൽ ഉയർത്താനും 2021 ലാണ് നാഴികക്കല്ലായ പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. ജീവിക്കാനും ജോലി ചെയ്യാനുമുള്ള ഏറ്റവും മികച്ച നഗരമായി ദുബായിയെ മാറ്റുക എന്നതാണ് ലക്‌ഷ്യം.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എമിറേറ്റിന്റെ കാർബൺ കാൽപ്പാടുകൾ കുറയ്ക്കുന്നതിനുമുള്ള ദുബായുടെ പ്രതിബദ്ധത DWMC പ്രതിഫലിപ്പിക്കുന്നു. 2030-ഓടെ മാലിന്യം കുറക്കാനും പൂർണമായും വഴിതിരിച്ചുവിടാനുമുള്ള ദുബായ് മുനിസിപ്പാലിറ്റിയുടെ തന്ത്രപരമായ ലക്ഷ്യത്തിന് പദ്ധതി സംഭാവന നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!