ഷാർജയിൽ ചൊവ്വാഴ്ച ഒരു ഒരു ബഹുനില കെട്ടിടത്തിന്റെ ജനലിൽ തൂങ്ങിക്കിടന്ന ഒരു ആൺകുട്ടിയെ രക്ഷിക്കാൻ ഒരു വാച്ച്മാൻ സഹായിച്ചു.
നേപ്പാളിൽ നിന്നുള്ള രണ്ട് കുട്ടികളുടെ പിതാവായ മുഹമ്മദ് റഹ്മത്തുള്ള, രാവിലെ 8 മണിയോടെ മെയിന്റനൻസ് തൊഴിലാളികളുടെ ഒരു ടീമിനൊപ്പം ലിഫ്റ്റുകളിൽ അറ്റകുറ്റപ്പണികളിലേർ പ്പെട്ടിരിക്കുമ്പോഴാണ് അഞ്ച് വയസ്സുള്ള ഫാറൂഖ് മുഹമ്മദിനെ പതിമൂന്നാം നിലയിലെ ജനൽ ചില്ലയിൽ തൂങ്ങിക്കിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ മുഹമ്മദ് അത്യാഹിത വിഭാഗത്തെ അറിയിക്കുകയും, കുട്ടി വീണാൽ പിടിക്കാൻ കെട്ടിടത്തിന്റെ അടിയിൽ പുതപ്പുമായി നിൽക്കാൻ സമീപത്തെ തൊഴിലാളികളോട് ആവശ്യപ്പെടുകയും ചെയ്തു.
“ഞാൻ തൊഴിലാളികളിൽ ഒരാളോട് പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു, അതേ സമയം മറ്റ് മൂന്ന് തൊഴിലാളികളോട് ഒരു പുതപ്പ് താഴെ പിടിക്കാൻ ആവശ്യപ്പെട്ടു.” മുഹമ്മദ് റഹ്മത്തുള്ള പറഞ്ഞു. റഹ്മത്തുള്ള രണ്ട് മെയിന്റനൻസ് തൊഴിലാളികളുമായി അകത്തേക്ക് കയറാൻ ശ്രമിച്ചു.
അപ്പാർട്ടുമെന്റിലേക്ക് കയറുമ്പോൾ, കെട്ടിടത്തിൽ ഇല്ലാതിരുന്ന കുട്ടിയുടെ പിതാവിനെ വിളിച്ചു. പിതാവിന്റെ അനുമതിയോടെ, “ഒരു ഈജിപ്ഷ്യൻ വാടകക്കാരനും ഒരു മെയിന്റനൻസ് വർക്കറും ഞാനും ചേർന്ന് ഫ്ലാറ്റിന്റെ വാതിൽ പൊളിച്ചു “, അദ്ദേഹം പറഞ്ഞു. മൂന്നുപേരിൽ ഒരാൾ കുട്ടിയുടെ കൈയിൽ പിടിച്ചപ്പോൾ മറ്റ് രണ്ടുപേർ അവനെ വീടിനകത്തെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ച് രക്ഷപ്പെടുത്തി.
ഫാറൂഖിന്റെ മാതാവ് കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മാർക്കറ്റിൽ നിന്ന് പ്രഭാതഭക്ഷണത്തിനായി ഭക്ഷണം വാങ്ങാൻ പോയപ്പോൾ കുട്ടി കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു. അത് കൊണ്ടാണ് താൻ പുറത്തുപോയതെന്നും മാതാവ് പറഞ്ഞു. എങ്ങനെ ജനലരികിൽ എത്തിയെന്നത് അറിയില്ലെന്നും മാതാവ് പറഞ്ഞു.