റാസൽഖൈമയിലെ ഗ്രോസറികളിൽ ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ട് പ്രതികളെ റാസൽഖൈമ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 10 ന് അർദ്ധരാത്രിക്കാണ് സംഭവം നടന്നത്.
ആഫ്രിക്കയിൽ നിന്നുള്ള പ്രതികൾ മാംസം വെട്ടിയെടുക്കുന്ന ആയുധം കൈവശം വെക്കുകയും മാസ്ക് ധരിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓൺലൈനിൽ പ്രചരിച്ച 77 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പ്രതികൾ കാഷ്യറെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. സിസിടിവി ക്ലിപ്പിൽ കാഷ്യർക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞതും കാണാം.
വ്യത്യസ്ത കടകളിലായി കവർച്ച നടത്തിയ രണ്ട് ആഫ്രിക്കൻ പുരുഷന്മാരെയാണ് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കോൾ വന്ന് രണ്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. റാസൽഖൈമ എമിറേറ്റിലെ നിരവധി കടകളിൽ മോഷണം നടക്കുന്നതായി വിവരം ലഭിച്ചതായി റാസൽഖൈമ പൊലീസ് അറിയിച്ചു.