മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം ദേവന് കാണിക്കായായി സമര്‍പ്പിച്ചത് 1.51 കോടി രൂപ. ഇതിന്റെ ചെക്ക് ഗുരുവായൂര്‍ ദേവസ്വം ഭാരവാഹികള്‍ക്ക് കൈമാറി. അന്നദാനഫണ്ടിലേക്കാണ് തുക നല്‍കിയത്. മുകേഷിനൊപ്പം മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലും മുകേഷ് അംബാനിയും രാധിക മെര്‍ച്ചന്റും ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുത്ത മുകേഷ് പിന്നീട് ഒന്നരക്കോടിയുടെ ചെക്ക് അവിടെയും കാണിക്കയായി സമര്‍പ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ നതാഡ്‌വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തിലും മുകേഷ് ദര്‍ശനം നടത്തിയിരുന്നു.
വലിയ സുരകഷാ സന്നാഹങ്ങളോടെയാണ് റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്‍മാന്‍ ഗുരുവായൂരിലെത്തിയത്. ഇതിന് മുമ്പും അദ്ദേഹം കുടുംബ സമേതം ഗുരുവായൂരില്‍ വന്നിട്ടുണ്ട്.