ദുബായ്‌വാർത്തയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചു ദയ് ര ക്രൗൺ പ്ലാസ നക്ഷത്ര ഹോട്ടലിൽ സംഘടിപ്പിച്ച കോമഡിഷോ വിനോദത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് സദസ്യരെ ഉണർത്തി .
ട്രെന്റിങ് മിമിക്രിആർട്ടിസ്റ് മഹേഷ്‌കുഞ്ഞുമോന്റെ ഒരു ഫുൾ ലെങ്ത് പ്രോഗ്രാമിന്റെ ദുബായിലെ ആദ്യ അരങ്ങേറ്റം കാണികളെയാകെ അക്ഷരാ ർത്ഥത്തിൽ ഇളക്കിമറിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യ മന്ത്രി പിണറായി വിജയനെയും അനുകരിച്ചപ്പോൾ അതിന്റെ തന്മയത്വം കൊണ്ട് രസനീയതക്കൊപ്പം സദസ്യർ വിസ്മയനേത്രരായിത്തീർന്നു.

ഒരേസമയം വിവിധ ഭാഷകളിലുള്ള രണ്ടു ഡസനോളം സിനിമാതാരങ്ങളെ സ്‌പോർട് ഡബ്ബിങിലൂടെ അവതരിപ്പിച്ചതും അനന്യവും അവിശ്വസനീയവുമായ അനുഭവമായി.
ദുബായ് വാർത്താ അവതാരകയും ഗായികയുമായ ശ്രീ ചിത്തിര ആലപിച്ച ‘സംകൃമ പദഗരി ‘ എന്ന എക്കാലത്തെയും ഹിറ്റ് മാപ്പിളപ്പാട്ട് ഹരം പകർന്നു . ദീപാ ഗണേഷ് ആയിരുന്നു അവതാരക
ഐ സി എൽ ഫിൻകോർപ് പരിപാടികളുടെ മുഖ്യ പ്രായോജകർ. പ്രൈം ഹെൽത്ത് ഗ്രൂപ്പിന്റെ സൗജന്യ പരിശോധന ഒരുക്കിയിരുന്നു. ഐ സി എൽ ഒരു ഭാഗ്യശാലിക്ക് നാട്ടിലേക്കുള്ള എയർ ടിക്കറ്റ് സമ്മാനിച്ചു. റിയൽ വാട്ടറും നറുക്കെടുപ്പിലൂടെ സമ്മാനം നൽകി.ഐ സി എൽ ഗ്രൂപ്പിന്റെ അമൽ ജിത്ത് മേനോനെ ഐ പി എ ഫൗണ്ടർ എ കെ ഫൈസൽ പുരസ്‌കാരം നൽകി ആദരിച്ചു.
റിയാസ് കിൽട്ടൻ , ജമാദ് ഉസ്മാൻ , യൂ നാഗ രാജ് , റയാനത് , മുനീർ റിനും , മുനീർ എം ഗ്രൂപ്പ് , മുനീർ അൽ വഫ , ഷൌക്കത്ത് ലെൻസ്മാൻ , മുരളീധരൻ ഏകരൂൽ , സിദ്ധാർഥ് , എൽ എ ആമിർ പാങ്ങോട് , കൊല്ലം റസാഖ് , റിയാസ് ഹിക്‌മ , കൊല്ലം സുധി , യൂസഫ് ലെൻസ്മാൻ , അശ്വനി , ശത്രുഘൻ രാജ് , ഹൈദ്രോസ് തങ്ങൾ , ചാക്കോ ഊളക്കാടൻ , ഹകീം വാഴക്കാല , കലാം സ്കൈ ഹെൽത്ത് , ടോണി , ഡോക്ടർ ജമാൽ അഹമ്മദ് ,ഷാഫി മുർഷിദി ഹോപ്പ്, ഹസൻ അലി, റോബിൻ ഫിലിപ്പ്,ജെയിംസ് എബനേസർ, മുസമ്മിൽ ഫ്രഞ്ച് കേക്ക്സ് തുടങ്ങിയവർ സംബന്ധിച്ചു.

 
								 
								 
															 
															





